✝
listenbible.in
📖 ♥ 1
← ഇന്നലെ (Previous)
24 ഒക്ടോബർ 2026, ശനിയാഴ്ച
✝ കർത്താവിന്റെ തിരുനാൾ • ഞായർ
നാളെ (Next) →
വിശുദ്ധ യോഹന്നാൻ 8:1-11
Holy Gospel
📖 ഇന്നത്തെ സുവിശേഷ വായന • Daily Gospel

പാപിയായ സ്ത്രീയും യേശുവിന്റെ കാരുണ്യവും • ഞാനും നിന്നെ വിധിക്കുന്നില്ല

വിശുദ്ധ യോഹന്നാൻ 8:1-11

John 8:1-11 • Woman Caught in Adultery • Neither Do I Condemn You

വാട്സാപ്പിൽ അയക്കാം
👓 അക്ഷരങ്ങളുടെ വലിപ്പം (Font Size for Elders):
✝
Holy Gospel

വിശുദ്ധ യോഹന്നാൻ 8:1-11

യേശു ഒലിവുമലയിലേക്കു പോയി. പ്രഭാതത്തിൽ അവൻ വീണ്ടും ദൈവാലയത്തിലെത്തി. ജനമെല്ലാം അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്ന് അവരെ പഠിപ്പിച്ചു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും അവന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തി. അവർ അവനോടു ചോദിച്ചു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾത്തന്നെ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? യേശു കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ ചോദ്യം ആവർത്തിച്ചപ്പോൾ അവൻ നിവർന്നുനിന്ന് അവരോടു പറഞ്ഞു: നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ! അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതുകേട്ടപ്പോൾ മുതിർന്നവർ മുതൽ ഓരോരുത്തരായി സ്ഥലംവിട്ടു. ഒടുവിൽ യേശുവും ആ സ്ത്രീയും മാത്രം അവശേഷിച്ചു. യേശു നിവർന്നുനിന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലയോ? അവൾ പറഞ്ഞു: ഇല്ല, കർത്താവേ. യേശു അരുളിച്ചെയ്തു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക, ഇനിമേൽ പാപം ചെയ്യരുത്.
🕊️

ഇന്നത്തെ വചന ധ്യാനം (Spiritual Reflection)

മറ്റുള്ളവരെ കുറ്റംവിധിക്കാനും വിരൽചൂണ്ടാനും എളുപ്പമാണ്. എന്നാൽ യേശു നമ്മെ നോക്കുന്നത് കാരുണ്യത്തോടും അനുതാപത്തിലേക്കുള്ള ക്ഷണത്തോടുമാണ്. 'ഞാനും നിന്നെ വിധിക്കുന്നില്ല, ഇനിമേൽ പാപം ചെയ്യരുത്' എന്ന കർത്താവിന്റെ ആശ്വാസവചനം നമ്മുടെ ജീവിതത്തെ നവീകരിക്കട്ടെ.

First Reading

ഏശയ്യാ 43:16-21

ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു
സമുദ്രത്തിൽ വഴിയും അലയടിക്കുന്ന വെള്ളത്തിൽ പാതയും ഉണ്ടാക്കുന്ന കർത്താവ് അരുളിച്ചെയ്യുന്നു: മുൻകാര്യങ്ങൾ നിങ്ങൾ ഓർമ്മിക്കേണ്ട; പണ്ടത്തെ കാര്യങ്ങൾ വിചാരിക്കുകയും വേണ്ട. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു. ഇപ്പോൾത്തന്നെ അത് മുളയെടുക്കുന്നു; നിങ്ങൾ അത് അറിയുന്നില്ലയോ? മരുഭൂമിയിൽ ഞാൻ ഒരു പാതയും വിജനദേശത്തു നദികളും ഉണ്ടാക്കും.
Responsorial Psalm

സങ്കീർത്തനങ്ങൾ 126:1-6

പ്രതിവചനം കർത്താവ് നമുക്കായി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; നാം ആനന്ദഭരിതരായിത്തീർന്നു.
കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദത്തോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞുകൊണ്ടു പോകുന്നവൻ കറ്റ ചുമന്ന് ആർത്തുല്ലസിച്ചു മടങ്ങിവരും.
Loading Audio... ഓഡിയോ ലോഡുചെയ്യുന്നു...
Now Playing

📖 What this audio is about: ഈ അദ്ധ്യായത്തെക്കുറിച്ച്:

0:00 0:00

Share Chapter Audio ഓഡിയോ വചനം ഷെയർ ചെയ്യുക

listenbible.in

Artwork
🔗
📖 What this audio is about: ഈ വചനത്തെക്കുറിച്ച്:

WhatsApp
✝
ListenBible ആപ്പ് ഇൻസ്റ്റാൾ ചെയ്യാം
ദിവസവും 1-ക്ലിക്കിൽ മൊബൈലിൽ വചനം കേൾക്കൂ