✝
listenbible.in
📖 ♥ 1
← ഇന്നലെ (Previous)
27 ഒക്ടോബർ 2026, ചൊവ്വാഴ്ച
✝ സാധാരണ കാലം • ബുധൻ
നാളെ (Next) →
വിശുദ്ധ മത്തായി 7:7-12
Holy Gospel
📖 ഇന്നത്തെ സുവിശേഷ വായന • Daily Gospel

ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും • പ്രാർത്ഥനയുടെ ശക്തി

വിശുദ്ധ മത്തായി 7:7-12

Matthew 7:7-12 • Ask, Seek, Knock

വാട്സാപ്പിൽ അയക്കാം
👓 അക്ഷരങ്ങളുടെ വലിപ്പം (Font Size for Elders):
✝
Holy Gospel

വിശുദ്ധ മത്തായി 7:7-12

യേശു അരുളിച്ചെയ്തു: ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ? അല്ലെങ്കിൽ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? ദുഷ്ടരായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുന്നുവെങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയോ അധികമായി നല്ല കാര്യങ്ങൾ നൽകും! മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കും ചെയ്യുവിൻ.
🕊️

ഇന്നത്തെ വചന ധ്യാനം (Spiritual Reflection)

ദൈവത്തോട് യാചിക്കാൻ ഒരിക്കലും മടിക്കരുത്. മക്കളുടെ സങ്കടങ്ങളും ആവശ്യങ്ങളും അറിയുന്ന ഒരു സ്വർഗ്ഗീയ പിതാവ് നമുക്കുണ്ട്. നമ്മുടെ പ്രാർത്ഥന വിശ്വാസത്തോടും സ്ഥിരോത്സാഹത്തോടും കൂടിയതാകട്ടെ.

First Reading

എസ്തേർ 4:17

എസ്തേർ രാജ്ഞിയുടെ നിലവിളിയും പ്രാർത്ഥനയും
മരണഭയത്താൽ വലഞ്ഞ എസ്തേർ രാജ്ഞി കർത്താവിങ്കൽ അഭയം തേടി. അവൾ നിലത്തുവീണു സാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിച്ചു: എന്റെ കർത്താവേ, അങ്ങു മാത്രമാണ് ഞങ്ങളുടെ രാജാവ്. അങ്ങല്ലാതെ മറ്റൊരാശ്രയവുമില്ലാത്ത എന്നെ സഹായിക്കണമേ.
Responsorial Psalm

സങ്കീർത്തനങ്ങൾ 138:1-3, 7-8

പ്രതിവചനം കർത്താവേ, ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരമരുളി.
കർത്താവേ, പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കുന്നു; ദൈവദൂതന്മാരുടെ മുൻപിൽ ഞാൻ അങ്ങേക്കു കീർത്തനം ആലപിക്കും. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരമരുളി; എന്റെ ആത്മാവിൽ അങ്ങ് ശക്തി പകർന്നു.
Loading Audio... ഓഡിയോ ലോഡുചെയ്യുന്നു...
Now Playing

📖 What this audio is about: ഈ അദ്ധ്യായത്തെക്കുറിച്ച്:

0:00 0:00

Share Chapter Audio ഓഡിയോ വചനം ഷെയർ ചെയ്യുക

listenbible.in

Artwork
🔗
📖 What this audio is about: ഈ വചനത്തെക്കുറിച്ച്:

WhatsApp
✝
ListenBible ആപ്പ് ഇൻസ്റ്റാൾ ചെയ്യാം
ദിവസവും 1-ക്ലിക്കിൽ മൊബൈലിൽ വചനം കേൾക്കൂ